Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Naval Officer

ക്രിമിയയിൽ റഷ്യൻ നാവിക ഓഫീസറെ വധിച്ചത് എസ്കോർട്ട് ഗേൾ 

മോ​​​സ്കോ: റ​​​ഷ്യ​​​ൻ അ​​​ധി​​​നി​​​വേ​​​ശ ക്രി​​​മി​​​യ​​​യി​​​ൽ ഉ​​​ന്ന​​​ത നാ​​​വി​​​ക​​​സേ​​​നാ ഓ​​​ഫീ​​​സ​​​ർ ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ മ​​​രി​​​ച്ച​​​തി​​​നു പി​​​ന്നി​​​ൽ യു​​​ക്രെ​​​യ്നെ​​​ന്നു സൂ​​​ച​​​ന. ഓ​​​ഫീ​​​സ​​​റി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന എ​​​സ്കോ​​​ർ​​​ഡ് ഗേ​​​ൾ ആ​​​ണു ബോം​​​ബ് സ്ഥാ​​​പി​​​ച്ച​​​ത്. മു​​​ന്പ് യു​​​ക്രെ​​​യ്ൻ നാ​​​വി​​​ക സേ​​​ന​​​യി​​​ൽ മു​​​ങ്ങി​​​ക്ക​​​പ്പ​​​ൽ ക​​​മാ​​​ൻ​​​ഡ​​​റാ​​​യി​​​രു​​​ന്ന ഓ​​​ഫീ​​​സ​​​ർ പി​​​ന്നീ​​​ട് റ​​​ഷ്യ​​​യി​​​ലേ​​​ക്കു കൂ​​​റു​​​മാ​​​റി​​​യ​​​താ​​​ണ്.

റ​​​ഷ്യ​​​ൻ നാ​​​വി​​​ക​​​സേ​​​ന​​​യി​​​ലെ ക​​​രി​​​ങ്ക​​​ട​​​ൽ ക​​​പ്പ​​​ൽ​​​പ്പ​​​ട​​​യി​​​ൽ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യി​​​രു​​​ന്ന റോ​​​ബ​​​ർ​​​ട്ട് ഷ​​​ഗീ​​​വ് (49) ആ​​​ണു വ്യാ​​​ഴാ​​​ഴ്ച ക്രി​​​മി​​​യ​​​യി​​​ലെ സെ​​​വാ​​​സ്ത​​​പ്പോ​​​ളി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ 32 വ​​​യ​​​സു​​​ള്ള റ​​​ഷ്യ​​​ൻ വ​​​നി​​​ത മാ​​​ർ​​​ഗ​​​രീ​​​ത്ത റൂ​​​ത്ത് അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു.

ഷ​​​ഗീ​​​വി​​​ന്‍റെ മു​​​റി​​​യി​​​ലെ ച​​​വ​​​റ്റു​​​കു​​​ട്ട​​​യി​​​ലാ​​​ണു മാ​​​ർ​​​ഗ​​​രീ​​​ത്ത ബോം​​​ബ് സ്ഥാ​​​പി​​​ച്ച​​​ത്. സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഉ​​​ട​​​ൻ​​​ത​​​ന്നെ ഷ​​​ഗീ​​​വ് മ​​​ര​​​ണ​​​പ്പെ​​​ട്ടു. ഉ​​​ഗ്ര​​​ശ​​​ബ്ദ​​​ത്തി​​​ലു​​​ള്ള സ്ഫോ​​​ട​​​നം ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം ആ​​​യി​​​രി​​​ക്കാ​​​മെ​​​ന്നു സ​​​മീ​​​പ​​​വാ​​​സി​​​ക​​​ൾ തെ​​​റ്റി​​​ദ്ധ​​​രി​​​ച്ചി​​​രു​​​ന്നു.

റ​​​ഷ്യ​​​യി​​​ലെ യാ​​​രോ‌​​​സ്ലാ​​​വ​​​ൽ പ്ര​​​ദേ​​​ശ​​​ത്തു ജ​​​നി​​​ച്ച മാ​​​ർ​​​ഗ​​​രീ​​​ത്ത, എ​​​സ്കോ​​​ർ​​​ട്ട് വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ പ​​​തി​​​വാ​​​യി പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. കൂ​​​ടെ​​​ക്കൂ​​​ടെ ക്രി​​​മി​​​യ​​​യി​​​ലേ​​​ക്കും യാ​​​ത്ര ചെ​​​യ്തി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ലൈ​​​യി​​​ൽ യു​​​ക്രെ​​​യ്ൻ അ​​​നു​​​കൂ​​​ല പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ മാ​​​ർ​​​ഗ​​​രീ​​​ത്ത അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു. ര​​​ണ്ടു ദി​​​വ​​​സം ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യി​​​രു​​​ന്ന അ​​​വ​​​ർ പി​​​ഴ​​​യൊ​​​ടു​​​ക്കി പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.

നാ​​​വി​​​ക​​​സേ​​​നാ ഓ​​​ഫീ​​​സ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ റ​​​ഷ്യ വി​​​ടാ​​​നാ​​​യി​​​രു​​​ന്നു മാ​​​ർ​​​ഗ​​​രീ​​​ത്ത​​​യു​​​ടെ പ​​​ദ്ധ​​​തി. എ​​​ന്നാ​​​ൽ, റ​​​ഷ്യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ സെ​​​വാ​​​സ്ത​​​പ്പോ​​​ളി​​​ൽ​​​വ​​​ച്ചു​​​ത​​​ന്നെ അ​​​വ​​​രെ പി​​​ടി​​​കൂ​​​ടി. കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്തി​​​യ​​​കാ​​​ര്യം മാ​​​ർ​​​ഗ​​​രീ​​​ത്ത സ​​​മ്മ​​​തി​​​ച്ചു​​​വെ​​​ന്നാ​​ണു റി​​​പ്പോ​​​ർ​​​ട്ട്. കൃ​​​ത്യ​​​ത്തി​​​ൽ ഇ​​​വ​​​ർ ഖേ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ല്ലെ​​​ന്നും പ​​​റ​​​യു​​​ന്നു. ഷ​​​ഗീ​​​വി​​​നെ വ​​​ധി​​​ക്കാ​​​നാ​​​യി യു​​​ക്രെ​​​യ്ൻ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് മാ​​​ർ​​​ഗ​​​രീ​​​ത്ത​​​യെ റി​​​ക്രൂ​​​ട്ട് ചെ​​​യ്ത​​​താ​​​യി​​​രി​​​ക്കാം എ​​​ന്നാ​​​ണ് അ​​​നു​​​മാ​​​നം.

യു​​​ക്രെ​​​യ്ന്‍റെ ഭാ​​​ഗ​​​മാ​​​യ ക്രി​​​മി​​​യ​​​ൻ പ്ര​​​ദേ​​​ശം റ​​​ഷ്യ​​​ൻ സേ​​​ന 2014ൽ ​​​പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​പ്പോ​​​ഴാ​​​ണ് റോ​​​ബ​​​ർ​​​ട്ട് ഷ​​​ഗീ​​​വ് കൂ​​​റു​​​മാ​​​റി​​​യ​​​ത്. ആ ​​​സ​​​മ​​​യ​​​ത്ത് യു​​​ക്രെ​​​യ്ൻ നാ​​​വി​​​ക സേ​​​ന​​​യി​​​ലെ ഏ​​​ക മു​​​ങ്ങി​​​ക്ക​​​പ്പ​​​ലാ​​​യി​​​രു​​​ന്ന സാ​​​പ്പോ​​​റി​​​ഷ്യ​​​യു​​​ടെ ആ​​​ക്‌​​​ടിം​​​ഗ് ക​​​മാ​​​ൻ​​​ഡ​​​റാ​​​യി​​​രു​​​ന്നു ഇ​​​ദ്ദേ​​​ഹം.

Latest News

Corehub Up